Posts

Showing posts from October, 2020

പഴശ്ശിയോടു തോറ്റ വെല്ലിങ്ടൻ നെപ്പോളിയനെ തോൽപ്പിച്ചു !

Image
  വാട്ടർലൂ യുദ്ധത്തിൽ നെപ്പോളിയനെ പരാജയപ്പെടുത്തിയ വെല്ലിങ്ടൺ പ്രഭു കുറേക്കാലം നമ്മുടെ നാട്ടിലുണ്ടായിരുന്നു.1800 - ൽ ,മലബാറിലെയും തെക്കൻ കാനറയിലെയും മൈസൂറിലെയും  ബ്രിട്ടീഷ് സേനയുടെ സർവ സൈന്യാധിപനായിരുന്ന ആർതർ വെല്ലസി തന്നെയാണ് ഈ പ്രഭു ! വയനാടൻകാടുകളിൽ പഴശ്ശിരാജാവ് ബ്രിട്ടീഷുകാർക്കെതിരെ പൊരുതിക്കൊണ്ടിരുന്ന സമയമായിരുന്നു അത്.വെല്ലസി തലശേരിയിൽ വന്ന് അദ്ദേഹത്തിനെതിരെ സൈനികതന്ത്രങ്ങൾ മെനഞ്ഞു.പക്ഷെ പഴശ്ശിയെ പിടികൂടാൻ വെല്ലസിക്കു കഴിഞ്ഞില്ല.പിന്നീട് ,1804 -ൽ  തലശേരിയിൽ സബ് കളക്‌ടറായി വന്ന തോമസ് ഹാർവേ ബാബറാണ് പഴശ്ശിയെ കീഴ് പ്പെടുത്തിയത്. 

ദലൈ ലാമയുടെ കഥ

Image
  16 )o  നൂറ്റാണ്ട് . ടിബറ്റിലെ ഏറ്റവും വലിയ സന്യാസി സമൂഹമായ ദ്രെപുങ് മൊണാസ്ട്രിയുടെ തലവൻ മംഗോളിയൻ ചക്രവർത്തി അൽത്താൻ ഖാനെ സന്ദർശിച്ചു.തന്നെ സന്ദർശിച്ച സന്യാസശ്രേഷ്ഠൻറെ  അറിവും ബുദ്ധിശക്തിയും കണ്ട് ഖാൻ അമ്പരന്നുപോയി.ആദ്ദേഹം ആ സന്യാസിയെ 'താ ലേ 'എന്നു  വിളിച്ചു .മംഗോളിയൻ ഭാഷയിൽ സമുദ്രമെന്നാണ് ഇതിർത്ഥo .അറിവിന്റെയും ബുദ്ധിയുടെയും സമുദ്രമെന്നാണ് ചക്രവർത്തി ഉദ്ദേശിച്ചത് .ഖാൻ നൾകിയ വിശേഷണം   ദ്രെപുങ് മൊണാസ്ട്രിയുടെ തലവന്റെ സ്ഥാനപ്പേരായി മാറി.'താ ലീ ' എന്നുള്ളത് ഇംഗ്ലീഷിൽ ദലൈ എന്നായി.സന്യാസശ്രേഷ്ഠന്മാർ ദലൈ ലാമ എന്നുമറിയപ്പെട്ടു.പുരോഹിതൻ ,സന്യാസി എന്നൊക്കെയാണ് ലാമ എന്ന വാക്കിനർഥം. ദലൈ ലാമമാർ ബുദ്ധൻറെ പുനർജനമാണെന്നാണ് വിശ്വാസം.ഓരോ ദലൈ ലാമയും പുനർജനിക്കുന്നതാണ് അടുത്ത ദലൈ ലാമ എന്നും വിശ്വസിക്കപ്പെടുന്നു.14 )o ദലൈ ലാമയാണ് ഇപ്പോൾ ടിബറ്റിന്റെ ആത്മീയാചാര്യൻ ചൈനയുടെ ടിബറ്റ് ആക്രമണത്തെത്തുടർന്ന് അദ്ദേഹം ഇന്ത്യയിൽ അഭയം തേടിയിരിക്കുകയാണ്    

മനുഷ്യരാശിയുടെ ഈടുവയ്പുകൾ

Image
  ഏറ്റവും നിശബ്ദമായി എന്നാൽ ഏറ്റവും ശ്കതമായി മനുഷ്യരാശിയെ സ്വാധിനിക്കാൻ പുസ്തകങ്ങളോളം മറ്റൊന്നിനും കഴിഞ്ഞിട്ടില്ല.പുസ്തകങ്ങൾ ഗുരുക്കന്മാരായി ,അവ മനുഷ്യനെ വിലപ്പെട്ട പാഠങ്ങൾ പഠിപ്പിച്ചു .പുസ്തകങ്ങൾ  വഴികാട്ടികളായി,അവ മനുഷ്യനെ കൈപിടിച്ചു നടത്തി .പുസ്തകങ്ങൾ പടനായകരായി ,അവ മനുഷ്യനെ ആയുധമണിയിച്ചു.ജനകോടികളെ നയിക്കുന്ന മതഗ്രന്ഥങ്ങൾ മുതൽ ഓരോ വാക്കിനും അർത്ഥO  പറഞ്ഞു തരുന്ന നിഘണ്ടുക്കൾ വരെ ... മനുഷ്യസംസ്കാരത്തിന്റെ ഈടുവയ്‌പ്പുകളാണ് 'ക്ലാസിക്കുകൾ' എന്നറിയപ്പെടുന്ന വിശ്വമഹാഗ്രന്ഥങ്ങൾ.അവ എഴുതപെട്ട ഭാഷക്കും ദേശത്തിനും കാലത്തിനും അതീതമായി ലോകത്തെങ്ങുമുള്ളവരെ എക്കാലത്തും സ്വാധിനിക്കുന്നു. ചാൾസ് ഡാർവിൻറെ  'ഓൺ ദ  ഒറിജിൻ ഓഫ് സ്പിഷീസ് ' എന്ന പുസ്തകം ,മനുഷ്യൻ ഉൽപത്തിയെക്കുറിച്ചു നൂറ്റാണ്ടുകളായി വച്ചുപുലർത്തിയിരുന്ന വിശ്വാസങ്ങളുടെ അടിവേരുകൾ അറുത്തുമാറ്റി. മൂലധനത്തെയും അധ്വാനത്തെയും കുറിച്ചുള്ള പഴഞ്ചൻ സിദ്ധാന്തങ്ങളെ ഉള്ളവനെന്നും ഇല്ലാത്തവനെന്നും  ഉള്ള വർഗ വിഭജനത്തിന്റെ  അടിസ്ഥാനത്തിൽ 'മൂലധന' ത്തിലൂടെ മാർക്‌സ് മാറ്റിയെഴുതി.സ്വപ്നങ്ങളെ വ്യാഖ്യാനിച്ചുകൊണ്ട് ഫ്രോയിഡ് മനുഷ്യമനസി...

അവസാനമില്ലാത്ത ചരിത്രം

Image
 കെട്ടുപിണഞ്ഞു പോയ ഒരു നൂലുണ്ട പോലെയാണ് പലപ്പോഴും ചരിത്രം.തുടക്കം കണ്ടെത്താൻ എളുപ്പം .പക്ഷെ കൃത്യമായ അവസാനം കണ്ടെത്തുക അസാധ്യം. ആരംഭങ്ങളെല്ലാം ചരിത്രം കുറിക്കുന്നു.ചില അവസാനങ്ങൾക്കുമുണ്ട് ചരിത്രപ്രാധ്യാന്യം.ഏതു മേഖലയിലായാലും ഒന്നാമനാവുക എളുപ്പമല്ല.പക്ഷെ ഒന്നാമനെ കണ്ടെത്താൻ എളുപ്പമാണ്.ചരിത്രം അവർക്കായി  ഒരു സിംഹാസനം ഒരുക്കിവച്ചിട്ടുണ്ട്.അതിലേക്കൊന്നു നോക്കുകയേ  വേണ്ടൂ. പക്ഷെ ഒരിക്കലും ഇളക്കം തട്ടാത്ത സിംഹാസനമല്ല , ചരിത്രത്തിലെ അവസാനക്കാരുടെത് ! കാരണം കാലചക്രം കറങ്ങി കൊണ്ടിരിക്കുകയാണ്. ചരിത്രം ആവർത്തിച്ചേക്കാം ,പ്രഹസനമായോ ,ദുരന്തമായോ .അപ്പോഴും അവസാനക്കാരുടെ സിംഹാസനം ഇളകും .ചില ഉദാഹരണങ്ങൾ നോക്കാം. അവസാനത്തെ സാർ ചക്രവർത്തി എന്ന പദവി ചരിത്രത്തിൽ നിക്കോളാസ് രണ്ടാമന്നാണ്‌.എന്നാൽ കാലത്തിന്റെ കറങ്ങലിൽ എന്നെങ്കിലും രാജഭരണം തിരിച്ചു വന്നുകൂടെന്നില്ല.അപ്പോൾ പുതിയൊരു സാർ   ചക്രവർത്തി വന്നേക്കാം .ജനിതക ശാസ്ത്രത്തിന്റെ  വളർച്ചയിൽ ഫോസിലിൽനിന്ന് എന്നെങ്കിലും ഒരു ഡോഡോപ്പക്ഷി ഉണ്ടായിക്കൂടെന്നില്ല. ചിലതു സംഭവിക്കാൻ ഉള്ള സാധ്യത  വിദൂരമാണെങ്കിലും ചിലതു എളുപ്പത്തിൽ സംഭവ...