ഏറ്റവും നിശബ്ദമായി എന്നാൽ ഏറ്റവും ശ്കതമായി മനുഷ്യരാശിയെ സ്വാധിനിക്കാൻ പുസ്തകങ്ങളോളം മറ്റൊന്നിനും കഴിഞ്ഞിട്ടില്ല.പുസ്തകങ്ങൾ ഗുരുക്കന്മാരായി ,അവ മനുഷ്യനെ വിലപ്പെട്ട പാഠങ്ങൾ പഠിപ്പിച്ചു .പുസ്തകങ്ങൾ വഴികാട്ടികളായി,അവ മനുഷ്യനെ കൈപിടിച്ചു നടത്തി .പുസ്തകങ്ങൾ പടനായകരായി ,അവ മനുഷ്യനെ ആയുധമണിയിച്ചു.ജനകോടികളെ നയിക്കുന്ന മതഗ്രന്ഥങ്ങൾ മുതൽ ഓരോ വാക്കിനും അർത്ഥO പറഞ്ഞു തരുന്ന നിഘണ്ടുക്കൾ വരെ ... മനുഷ്യസംസ്കാരത്തിന്റെ ഈടുവയ്‌പ്പുകളാണ് 'ക്ലാസിക്കുകൾ' എന്നറിയപ്പെടുന്ന വിശ്വമഹാഗ്രന്ഥങ്ങൾ.അവ എഴുതപെട്ട ഭാഷക്കും ദേശത്തിനും കാലത്തിനും അതീതമായി ലോകത്തെങ്ങുമുള്ളവരെ എക്കാലത്തും സ്വാധിനിക്കുന്നു. ചാൾസ് ഡാർവിൻറെ 'ഓൺ ദ ഒറിജിൻ ഓഫ് സ്പിഷീസ് ' എന്ന പുസ്തകം ,മനുഷ്യൻ ഉൽപത്തിയെക്കുറിച്ചു നൂറ്റാണ്ടുകളായി വച്ചുപുലർത്തിയിരുന്ന വിശ്വാസങ്ങളുടെ അടിവേരുകൾ അറുത്തുമാറ്റി. മൂലധനത്തെയും അധ്വാനത്തെയും കുറിച്ചുള്ള പഴഞ്ചൻ സിദ്ധാന്തങ്ങളെ ഉള്ളവനെന്നും ഇല്ലാത്തവനെന്നും ഉള്ള വർഗ വിഭജനത്തിന്റെ അടിസ്ഥാനത്തിൽ 'മൂലധന' ത്തിലൂടെ മാർക്‌സ് മാറ്റിയെഴുതി.സ്വപ്നങ്ങളെ വ്യാഖ്യാനിച്ചുകൊണ്ട് ഫ്രോയിഡ് മനുഷ്യമനസി...