കെട്ടുപിണഞ്ഞു പോയ ഒരു നൂലുണ്ട പോലെയാണ് പലപ്പോഴും ചരിത്രം.തുടക്കം കണ്ടെത്താൻ എളുപ്പം .പക്ഷെ കൃത്യമായ അവസാനം കണ്ടെത്തുക അസാധ്യം. ആരംഭങ്ങളെല്ലാം ചരിത്രം കുറിക്കുന്നു.ചില അവസാനങ്ങൾക്കുമുണ്ട് ചരിത്രപ്രാധ്യാന്യം.ഏതു മേഖലയിലായാലും ഒന്നാമനാവുക എളുപ്പമല്ല.പക്ഷെ ഒന്നാമനെ കണ്ടെത്താൻ എളുപ്പമാണ്.ചരിത്രം അവർക്കായി ഒരു സിംഹാസനം ഒരുക്കിവച്ചിട്ടുണ്ട്.അതിലേക്കൊന്നു നോക്കുകയേ വേണ്ടൂ. പക്ഷെ ഒരിക്കലും ഇളക്കം തട്ടാത്ത സിംഹാസനമല്ല , ചരിത്രത്തിലെ അവസാനക്കാരുടെത് ! കാരണം കാലചക്രം കറങ്ങി കൊണ്ടിരിക്കുകയാണ്. ചരിത്രം ആവർത്തിച്ചേക്കാം ,പ്രഹസനമായോ ,ദുരന്തമായോ .അപ്പോഴും അവസാനക്കാരുടെ സിംഹാസനം ഇളകും .ചില ഉദാഹരണങ്ങൾ നോക്കാം. അവസാനത്തെ സാർ ചക്രവർത്തി എന്ന പദവി ചരിത്രത്തിൽ നിക്കോളാസ് രണ്ടാമന്നാണ്.എന്നാൽ കാലത്തിന്റെ കറങ്ങലിൽ എന്നെങ്കിലും രാജഭരണം തിരിച്ചു വന്നുകൂടെന്നില്ല.അപ്പോൾ പുതിയൊരു സാർ ചക്രവർത്തി വന്നേക്കാം .ജനിതക ശാസ്ത്രത്തിന്റെ വളർച്ചയിൽ ഫോസിലിൽനിന്ന് എന്നെങ്കിലും ഒരു ഡോഡോപ്പക്ഷി ഉണ്ടായിക്കൂടെന്നില്ല. ചിലതു സംഭവിക്കാൻ ഉള്ള സാധ്യത വിദൂരമാണെങ്കിലും ചിലതു എളുപ്പത്തിൽ സംഭവ...
Comments
Post a Comment