അവസാനമില്ലാത്ത ചരിത്രം



 കെട്ടുപിണഞ്ഞു പോയ ഒരു നൂലുണ്ട പോലെയാണ് പലപ്പോഴും ചരിത്രം.തുടക്കം കണ്ടെത്താൻ എളുപ്പം .പക്ഷെ കൃത്യമായ അവസാനം കണ്ടെത്തുക അസാധ്യം.

ആരംഭങ്ങളെല്ലാം ചരിത്രം കുറിക്കുന്നു.ചില അവസാനങ്ങൾക്കുമുണ്ട് ചരിത്രപ്രാധ്യാന്യം.ഏതു മേഖലയിലായാലും ഒന്നാമനാവുക എളുപ്പമല്ല.പക്ഷെ ഒന്നാമനെ കണ്ടെത്താൻ എളുപ്പമാണ്.ചരിത്രം അവർക്കായി  ഒരു സിംഹാസനം ഒരുക്കിവച്ചിട്ടുണ്ട്.അതിലേക്കൊന്നു നോക്കുകയേ  വേണ്ടൂ.

പക്ഷെ ഒരിക്കലും ഇളക്കം തട്ടാത്ത സിംഹാസനമല്ല , ചരിത്രത്തിലെ അവസാനക്കാരുടെത് ! കാരണം കാലചക്രം കറങ്ങി കൊണ്ടിരിക്കുകയാണ്.

ചരിത്രം ആവർത്തിച്ചേക്കാം ,പ്രഹസനമായോ ,ദുരന്തമായോ .അപ്പോഴും അവസാനക്കാരുടെ സിംഹാസനം ഇളകും .ചില ഉദാഹരണങ്ങൾ നോക്കാം. അവസാനത്തെ സാർ ചക്രവർത്തി എന്ന പദവി ചരിത്രത്തിൽ നിക്കോളാസ് രണ്ടാമന്നാണ്‌.എന്നാൽ കാലത്തിന്റെ കറങ്ങലിൽ എന്നെങ്കിലും രാജഭരണം തിരിച്ചു വന്നുകൂടെന്നില്ല.അപ്പോൾ പുതിയൊരു സാർ   ചക്രവർത്തി വന്നേക്കാം .ജനിതക ശാസ്ത്രത്തിന്റെ  വളർച്ചയിൽ ഫോസിലിൽനിന്ന് എന്നെങ്കിലും ഒരു ഡോഡോപ്പക്ഷി ഉണ്ടായിക്കൂടെന്നില്ല.

ചിലതു സംഭവിക്കാൻ ഉള്ള സാധ്യത  വിദൂരമാണെങ്കിലും ചിലതു എളുപ്പത്തിൽ സംഭവിക്കാവുന്നതാണ്.ചന്ദ്രനിൽ കാലുകുത്തിയ ആദ്യമനുഷ്യൻ നീൽ ആംസ്ട്രോങ്ങാണെന്ന്  അറിയാത്തവരില്ല.എന്നാൽ ചന്ദ്രനിൽ കാലുകുത്തിയ അവസാനത്തെ മനുഷ്യൻ എന്ന ബഹുമതിയുമായി ഒരാളുണ്ട്.യൂജിൻ സെർനാൻ.1961 -ൽ  നീൽ ആം സ്ട്രോങ്ങിനേയും സംഘത്തേയും ചന്ദ്രനിൽ എത്തിച്ച അപ്പോളൊ വാഹനങ്ങൾ വീണ്ടും ചന്ദ്രയാത്ര നടത്തിയിട്ടുണ്ട് ആറാം അപ്പോളോ യാത്രയിലെ സഞ്ചാരിയായ സെർനാൻയുടെ  റെക്കോഡ് അൽപ്പായുസാണെന്ന്  എല്ലാവരും കരുതി.1972-ലായിരുന്നു അത് .പക്ഷെ എല്ലാവരെയും അമ്പരപ്പിച്ചു  ആ റിക്കോഡ്‌ ഇന്നും നിലനിൽക്കുന്നു.

ആരംഭങ്ങളെക്കാൾ ആശ്വാസമോ ആഹ്ളാദമോ നൽകുന്ന അന്ത്യങ്ങളുമുണ്ട്.ഉദാഹരണത്തിന് ലോകമഹായുദ്ധങ്ങൾ .

''എത്ര കണ്ട്  ഭീകരമാണെങ്കിൽപ്പോലും ആ അവസാനം ,അതൊന്നു സംഭവിച്ചിരുന്നെങ്കിൽ   ...''

രണ്ടാം ലോകമഹായുദ്ധകാലത്ത്‌ മരിച്ച ഏതോ ഒരു പട്ടാളക്കാരന്റെ ഡയറിയിലെ വാക്കുകൾ ആണ്.വിജയത്തിലുള്ള  ആഹ്ളാദത്തെക്കാൾ യുദ്ധം അവസാനിച്ചല്ലോ എന്ന ആശ്വാസമാണ് യുദ്ധം അവസാനിച്ചെന്ന വാർത്ത നൾകുന്നത്‌.


തുടക്കങ്ങൾ തന്നെ ചിലപ്പോൾ  ഒടുക്കങ്ങളുമാകാം .ടൈറ്റാനിക്ക്  തന്നെ ഉദാഹരണം .ഒരിക്കലും മുങ്ങാത്ത കപ്പലെന്ന അവകാശവാദമുയർത്തിയ ടൈറ്റാനിക്കിന്റെ  ആദ്യയാത്ര തന്നെ അന്ത്യയാത്രയായി.കൊറോണയുടെ അന്ത്യം കാത്തിരിക്കുന്ന നമ്മുടെ ഈ കാലത്തിൽ നിന്ന് നോക്കുമ്പോൾ ചില അവസാനക്കാർ  ചരിത്രം സൃഷ്ടിച്ചതു കാണാം. 

Comments

Popular posts from this blog

Differences in various courses Transorze Solutions: Placement even in Covid seasons

ദലൈ ലാമയുടെ കഥ