പഴശ്ശിയോടു തോറ്റ വെല്ലിങ്ടൻ നെപ്പോളിയനെ തോൽപ്പിച്ചു !
വാട്ടർലൂ യുദ്ധത്തിൽ നെപ്പോളിയനെ പരാജയപ്പെടുത്തിയ വെല്ലിങ്ടൺ പ്രഭു കുറേക്കാലം നമ്മുടെ നാട്ടിലുണ്ടായിരുന്നു.1800 - ൽ ,മലബാറിലെയും തെക്കൻ കാനറയിലെയും മൈസൂറിലെയും ബ്രിട്ടീഷ് സേനയുടെ സർവ സൈന്യാധിപനായിരുന്ന ആർതർ വെല്ലസി തന്നെയാണ് ഈ പ്രഭു !
വയനാടൻകാടുകളിൽ പഴശ്ശിരാജാവ് ബ്രിട്ടീഷുകാർക്കെതിരെ പൊരുതിക്കൊണ്ടിരുന്ന സമയമായിരുന്നു അത്.വെല്ലസി തലശേരിയിൽ വന്ന് അദ്ദേഹത്തിനെതിരെ സൈനികതന്ത്രങ്ങൾ മെനഞ്ഞു.പക്ഷെ പഴശ്ശിയെ പിടികൂടാൻ വെല്ലസിക്കു കഴിഞ്ഞില്ല.പിന്നീട് ,1804 -ൽ തലശേരിയിൽ സബ് കളക്‌ടറായി വന്ന തോമസ് ഹാർവേ ബാബറാണ് പഴശ്ശിയെ കീഴ് പ്പെടുത്തിയത്.
Comments
Post a Comment