ദലൈ ലാമയുടെ കഥ
16 )o നൂറ്റാണ്ട് .
ടിബറ്റിലെ ഏറ്റവും വലിയ സന്യാസി സമൂഹമായ ദ്രെപുങ് മൊണാസ്ട്രിയുടെ തലവൻ മംഗോളിയൻ ചക്രവർത്തി അൽത്താൻ ഖാനെ സന്ദർശിച്ചു.തന്നെ സന്ദർശിച്ച സന്യാസശ്രേഷ്ഠൻറെ അറിവും ബുദ്ധിശക്തിയും കണ്ട് ഖാൻ അമ്പരന്നുപോയി.ആദ്ദേഹം ആ സന്യാസിയെ 'താ ലേ 'എന്നു വിളിച്ചു .മംഗോളിയൻ ഭാഷയിൽ സമുദ്രമെന്നാണ് ഇതിർത്ഥo .അറിവിന്റെയും ബുദ്ധിയുടെയും സമുദ്രമെന്നാണ് ചക്രവർത്തി ഉദ്ദേശിച്ചത് .ഖാൻ നൾകിയ വിശേഷണം ദ്രെപുങ് മൊണാസ്ട്രിയുടെ തലവന്റെ സ്ഥാനപ്പേരായി മാറി.'താ ലീ ' എന്നുള്ളത് ഇംഗ്ലീഷിൽ ദലൈ എന്നായി.സന്യാസശ്രേഷ്ഠന്മാർ ദലൈ ലാമ എന്നുമറിയപ്പെട്ടു.പുരോഹിതൻ ,സന്യാസി എന്നൊക്കെയാണ് ലാമ എന്ന വാക്കിനർഥം. ദലൈ ലാമമാർ ബുദ്ധൻറെ പുനർജനമാണെന്നാണ് വിശ്വാസം.ഓരോ ദലൈ ലാമയും പുനർജനിക്കുന്നതാണ് അടുത്ത ദലൈ ലാമ എന്നും വിശ്വസിക്കപ്പെടുന്നു.14 )o ദലൈ ലാമയാണ് ഇപ്പോൾ ടിബറ്റിന്റെ ആത്മീയാചാര്യൻ ചൈനയുടെ ടിബറ്റ് ആക്രമണത്തെത്തുടർന്ന് അദ്ദേഹം ഇന്ത്യയിൽ അഭയം തേടിയിരിക്കുകയാണ്

Comments
Post a Comment